നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇന്ന് ഡിസംബർ 4, ഇന്ത്യൻ നേവി ദിനം | Indian Navy Day 2024
1971-ലെ ഇന്ത്യ പാക് യുദ്ധം, ശത്രുക്കൾക്കു മുൻപിൽ ഒരടി പോലും പതറാതെ ഇന്ത്യ പോരാടി. അന്ന് യുദ്ധമുഖത് ഇന്ത്യയുടെ കരുത്തായി മാറിയത് ഇന്ത്യൻ നാവിക സേനയായിരുന്നു (Indian Navy Day 2024). പാക്കിസ്ഥാന് ചിന്തിക്കുവാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ഇന്ത്യയൻ നാവിക സേനയുടെ ഓരോ ചുവടുകളും. 1971-ലെ ഇന്ത്യ- പാക് യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ നടന്ന ഓപ്പറേഷൻ ട്രൈഡൻ്റ് (Operation Trident) സ്മരണയ്ക്കായാണ് ഇന്ത്യൻ നാവിക സേന ദിനം എല്ലാവർഷവും ഡിസംബർ 4-ന് ആചരിക്കുന്നത്.
ഓപ്പറേഷൻ ട്രൈഡന്റിലെ ഇന്ത്യൻ നാവികസേനയുടെ വിജയം നാവിക യുദ്ധത്തിലെ ഒരു മാസ്റ്റർക്ലാസായിരുന്നു. 1971 ഡിസംബർ 4-5 ന് രാത്രി മൂന്ന് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐഎൻഎസ് നിപത്, ഐഎൻഎസ് നിർഘട്ട്, ഐഎൻഎസ് വീർ എന്നിവ ഉൾപ്പെടുന്ന ഒരു ടാസ്ക് ഗ്രൂപ്പ് പാകിസ്ഥാൻ സമുദ്രാതിർത്തി കടന്ന് പകിസ്ഥാന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചി തുറമുഖത്ത് അപ്രതീക്ഷിത ആക്രമണം നടത്തി. ഈ ഓപ്പറേഷനിൽ പി. എൻ. എസ് ഖൈബർ, പി. എൻ. എസ് ഷാജഹാൻ എന്നീ രണ്ട് പാകിസ്ഥാൻ യുദ്ധക്കപ്പലുകളെ തറപറ്റിച്ചു. നിരവധി പാക് നാവികസേനാ അംഗങ്ങൾ കൊല്ലപ്പെട്ടു. ഏകദേശം 93,000 പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി.
ഡിസംബർ മൂന്നിന് അമൃത്‌സർ, പത്താൻകോട്ട്, ശ്രീനഗർ, അവന്തിപൂർ, ഉത്തര്‌ലായ് എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമതാവളങ്ങൾക്ക് നേരെ പാകിസ്ഥാൻ മുൻകൂർ വ്യോമാക്രമണം നടത്തി. ഈ ആക്രമണം ഇന്ത്യൻ വ്യോമസേനയെ അകെ ദുർബലപ്പെടുത്തിക്കളഞ്ഞു, എന്നാൽ അടിക്ക് തിരിച്ചടി എന്നതുപോലെ ഇന്ത്യയുടെ നാവിക സേന കറാച്ചി ലക്ഷ്യമിട്ടത് വളരെ പെട്ടന്നായിരുന്നു. യുദ്ധവും യുദ്ധവിജയത്തിന്റെയും നാവിക ഉദ്യോഗസ്ഥരുടെ പോരാട്ടത്തിന്റെയും ഓർമപ്പെടുത്തലാണ് ഡിസംബർ 4.